Saturday, 30 March 2013

സ്പ്രിങ്ങ്സ് -(തുടര്‍ക്കഥ) ഭാഗം-2


റിങ്ങ്ടോണ്‍ മുഴങ്ങി ..വിനുവേട്ടന്‍ ആണ് ..ഒരു സ്പെഷ്യല്‍ ടോണ്‍ അസൈന്‍ ചെയ്തിരിക്കുന്നത് കൊണ്ട് വേഗം അറിയാം ..
"ഹലോ നിത്തുട്ടാ,..സുപ്രഭാതം..കിടക്കയില്‍ നിന്നും പോങ്ങിയോ ?അതോ ഇപ്പോളും ബാല്‍ക്കണിയിലെ പുലര്‍കാല മഞ്ഞു ആസ്വദിച്ചു കിടക്കുവാണോ ? വിനു തമാശ രൂപേണ ചോദിച്ചു..
"എന്താ ചെയ്ക..എന്റെ കെട്ടിയോന്‍ സിങ്ങപ്പൂരിലും മലേഷ്യയിലും ഷിപ്പില്‍ കറങ്ങുവല്ലേ..ഈ പാവം അതെങ്കിലും ആസ്വദിചോട്ടെ.." നിത പറഞ്ഞു സ്വരത്തില്‍ പരമാവധി കൃത്രിമ പരിഭവം വരുത്തി..
"മക്കള്‍ എന്തിയെ ,,ഉണര്‍ന്നോ?"വിനുവിന്റെ സ്ഥിരം ചോദ്യങ്ങളില്‍ ഒന്നാണ്
"ഇല്ല അവര്‍ ഉറങ്ങിക്കോട്ടെ..അവധി അല്ലെ.."നിത നിവര്‍ന്നു കിടന്നു മറുപടി കൊടുത്തു..
"രണ്ട്നെയും ഉണര്‍ത്തി പഠിപ്പിക്കാന്‍ ഇരുത്തിക്കെ ....യു നോ , ദേ ആര്‍ ലിവിംഗ് ഇന്‍ എ വെരി കോമ്പെടിടിവ് വേള്‍ഡ് "
ഹും..മൂളി കേട്ട് കൊണ്ട് മനസ്സില്‍ നിത ഓര്‍ത്തു..വിനുവേട്ടനും അച്ഛനും തമ്മില്‍ ചെറിയ വ്യത്യാസമേ ഉള്ളു..ഇവിടെ മക്കളെ കുറിച്ച് അന്വേഷിക്കുനുണ്ട്..കാണുമ്പോള്‍ അവരോട് കൊഞ്ചുന്നുണ്ട് കളിക്കുനുണ്ട് ..ഭാഗ്യം അവര്‍ക്ക് അത്ര എങ്കിലും ആണല്ലോ അവരുടെ അച്ഛന്‍...
"സുഖമാണോ വിനുവേട്ടാ തലവേദന കുറഞ്ഞോ?"
"ഹാ അത് കുറഞ്ഞു ഡീ .. സൈനസ് ഇടയ്ക്ക് ശല്യം ചെയ്യുന്നതാ ..ഒരു നല്ല സ്ടീം എടുത്തു ഉറങ്ങി ..പിന്നെ ഇന്നലെ ഒരു സംഭവം ഉണ്ടായി.".

നിതക്കറിയാം അയാള്‍ എന്താണ് പറയാന്‍ തുടങ്ങുന്നത് എന്ന്..ക്യാപ്റ്റന്‍ തന്നെ അനുമോദിച്ചു ഉടനെ തന്നെ പ്രൊമോഷന്‍ ഉണ്ടാകും..കഴിഞ്ഞ മാസം സാലറി ഇന്ക്രിമെന്റ് ഉണ്ടായിരുന്നു..അതല്ലെങ്കില്‍ തൃശൂരില്‍ പണി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പുതിയ കമ്മേര്‍ഷ്യല്‍ ബില്‍ടിംഗ് പ്രൊജക്റ്റ്‌ നെ കുറിച്ച് അല്ലെങ്കില്‍ ..മൂന്നാര്‍ വാങ്ങാന്‍ പോകുന്ന എസ്റ്റേറ്റ്‌നെ കുറിച്ച് .എന്നും ഇത് പോലെ കേള്‍ക്കുനതാനല്ലോ...കൂടുതലും അവിടുന്നിങ്ങോട്ടകും സംസാരം..അവസാനം ഒരു ഉമ്മയും ടേക്ക് കെയര്‍ഉം ..തന്റെ കാര്യങ്ങള്‍ കേള്‍ക്കാന്‍ വിനുവേട്ടന് ക്ഷമ കുറവാ അഥവാ സമയം കിട്ടിയാലും ..ചിലപ്പോള്‍ പരിഹാസരൂപേണ ഉള്ള മറുപടിയാകും..എന്നിരുന്നാലും വിനു അവള്‍ക്ക് ഒരു വഴികാട്ടിയും സുഹുര്‍ത്തും ഒക്കെ ആണ്..എന്ത് കാര്യവും അവള്‍ അവനോടു പങ്കിടാറുണ്ട്...ഈ ജോലി തല്‍ക്കാലം രണ്ടു വര്ഷം കൂടി തുടരാന്‍ ആണ് അവന്റെ പദ്ധതി അത് കഴിഞ്ഞു നാട്ടില്‍ തന്നെ സെറ്റില്‍ ചെയ്യണം..

പതിവ് സംസാരം കഴിഞ്ഞു നിത കിടക്കയില്‍ നിന്നും പൊങ്ങി..കിച്ച്ചെനിലേക്ക് പോയി കോഫീ എടുത്തു അവള്‍ ബാല്കണിയിലേക്ക് ഇറങ്ങി... താഴെ ഉള്ള ചെറിയ പാര്‍ക്ക് രാവിലെ തന്നെ കുട്ടികള്‍ കൈയടക്കിയിട്ടുണ്ട് കുറച്ചു മാറി അവരുടെ രക്ഷിതാക്കള്‍ വ്യായാമത്തില്‍ എര്പ്പെട്ടിരീക്കുന്നു ... വേറെ കുറച്ചു പേര്‍ കൂട്ടമായി നിന്ന് ഉച്ചത്തില്‍ പോട്ടിച്ച്ചിരിക്കുന്നുണ്ട് ..ലാഫിംഗ് യോഗ പരിശീലനം ..അത് കാണുമ്പോള്‍ നിതയ്ക്ക് ചിരി വരും..അലക്ഷ്യമായി എല്ലാം ഒന്ന് നോക്കി അവള്‍ തിരിച്ചു കയറി . എന്താ എന്നറിയില്ല ഒന്നിനോടും ഒരു താല്‍പ്പര്യം ഇല്ലാത്ത അവസ്ഥ.. ബ്ലോഗ്‌ നോക്കാം ആരെങ്കിലും മറുപടി ഇട്ടിടുണ്ടാകും..അവളുടെ എഴുതാന്‍ ഉള്ള മോഹങ്ങള്‍ ആ ബ്ലോഗിലാണ് തീര്‍ത്തിരുന്നത്‌..ഋതു എന്ന പേരില്‍ ..എല്ലാ കൂട്ടുകാര്‍ക്കും അവളുടെ രചനകള്‍ പ്രിയപ്പെട്ടതായിരുന്നു...ഒരിക്കലും കാണാത്ത കുറെ നല്ല സുഹുര്തുക്കളും ഉണ്ട് അവള്‍ക്കു അവിടെ. ഓണ്‍ലൈന്‍ ബന്ധങ്ങള്‍ അവളുടെ വിരസമായ ജീവിതത്തില്‍ കുറെഒക്കെ ആശ്വാസം തന്നെ ആണ്.ജീവിതവഴികളില്‍ ഒരിക്കലും നേരിട്ട് പരിചയപ്പെടാന്‍ സാധ്യത ഇല്ലാത്ത ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്ള വ്യക്തികളെ അല്ലെ ഇത് വഴി പരിചയപ്പെടാനും മനസ്സിലാക്കാനും സാധിക്കുന്നത്..അതില്‍ തന്നെ ചിലരുടെ വ്യക്തിത്വം അവളെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട് ..പലതും അവരില്‍ നിന്നും പഠിക്കാനും സാധിച്ചിട്ടുണ്ട് എന്നാലും തന്റെ ഐഡന്റിറ്റി അറിയാന്‍ അവള്‍ ആര്‍ക്കും അവസരം കൊടുത്തിരുന്നില്ല..

***************                                 ************************  
                         
തിങ്കളാഴ്ച പകല്‍ കുറെ അധികം ജോലി ഉണ്ടാകും..ഏറ്റവും വലിയ ജോലി മക്കളെ സ്കൂളില്‍ അയക്കുക എന്നതാണ്..മടിച്ചികള്‍ ആണ് രണ്ടു പേരും ...ആഗ്രഹിച്ച പോലെ ഇരട്ടകള്‍ ജനിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി .. അവളുടെ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു മക്കള്‍ ഇരട്ട പെണ്‍കുട്ടികള്‍ ആകണംഎന്നത് ..ഒരേ വേഷം ഇട്ടു ഒരേ പോലെ മുടി കെട്ടി രണ്ടു പേരും പോകുന്നത് അവള്‍ കൊതിയോടെ ആസ്വദിക്കാറുണ്ട്..

കാര്‍ റീജിയണല്‍ കാന്‍സര്‍ സെന്റെറിന്റെ പാര്‍ക്കിങ്ങില്‍ നിറുത്തി.ആളൊഴിഞ്ഞ ആ കോറിഡോറില്‍ കൂടി നടക്കുമ്പോള്‍ മരണത്തിന്റെ മൂകത തളം കെട്ടികിടക്കുന്നത് പോലെ അവള്‍ക്ക് തോന്നും .. മരുന്നിന്റെ പ്രതെയ്ക ഗന്ധം കലര്‍ന്ന ആ അന്തരീക്ഷം ദയനീയത നിറഞ്ഞ അവിടുത്തെ കുഞ്ഞുങ്ങളുടെ മുഖം അവളുടെ മനസിലേക്ക് എത്തിക്കും..പലപ്പോഴും അവള്‍ ചിന്തിച്ചിട്ടുണ്ട് എന്തിനാണ് ഈശ്വരന്‍ പോലും ഇവിടെ ഈ മൌനത്തിനോട് ഐക്യധാര്‍ട്യം പ്രകടിപ്പിച്ചു മാറി നില്‍ക്കുന്നത് ? ആ കുഞ്ഞുങ്ങളുടെ മുഖം ..അത് നൊമ്പരമോ പേടിയോ ഒക്കെ കലര്‍ന്ന ഒരു വികാരം ആണ് അവളുടെ ഉള്ളില്‍ സൃഷ്ടിക്കുന്നത്..!

ജീവിതമോ മരണമോ ഏതായാലും അത് കുറച്ചു നാള്‍ കൂടി നീട്ടി കിട്ടും എന്ന പ്രതീക്ഷയില്‍ ഈ സുന്ദര ഭൂമിയിലെ നിറങ്ങള്‍ പോലും കണ്ടു കൊതി തീരാത്ത ആ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ തന്നാല്‍ കഴിയുന്ന സാന്ത്വനം കൊടുക്കുക അവരുടെ രക്ഷിതാക്കള്‍ക്ക് പ്രതീക്ഷയുടെ ആശ്വാസത്തിന്റെ ചെറു കണികയെങ്കിലും നല്‍കുക ..അവിടെയാണ് അവള്‍ടെ ഓരോ ദിവസവും തുടങ്ങുന്നത്...
സിറ്റിയുടെ തിരക്കുകളില്‍ കൂടി പൂജപ്പുരയുള്ള ഓഫീസിലേക് പരമാവധി വേഗത്തില്‍ വണ്ടി ഓടിക്കുകയിരുന്നു അവള്‍..എന്നത്തേയും പോലെ അല്ല ഇന്ന് അവിടുന്ന് ഇറങ്ങാല്‍ കുറെ താമസിച്ചു  ..!

കുട്ടികളുടെ വാര്‍ഡില്‍ ഇന്ന് കണ്ട നിരഞ്ജന്‍ എന്ന ബിച്ചു..അവന്റെ കാര്യങ്ങള്‍ അറിഞ്ഞു മനസ്സ് കുറച്ചു വേദനിച്ചു..ആ മോന്റെ കൂടെ ഇരുന്നു സമയം പോയത് അറിഞ്ഞില്ല..കുസുര്‍തികുടുക്ക..ഓമനത്തം ഉള്ള ആ മുഖവും ചിരിയും കണ്ടിരുന്നാല്‍ സമയം പോകുന്നത് തന്നെ അറിയില്ല അസുഖം അവനെ ഒട്ടും തന്നെ തളര്‍ത്തിയില്ല അവനെ നോക്കി ഇരുന്നു പോയി.. ....വിനുവേട്ടന്‍ പലപ്പോഴും പറയും ഞാന്‍ ജീവിക്കുന്നത് സ്വപ്നലോകത്ത് ആണെന്ന്..ജീവിതത്തില്‍ കുറെ പ്രാക്റ്റിക്കല്‍ ആകണമെന്നും ഉപദേശിക്കും ..തന്നെ കൊണ്ട് അതൊന്നും ഒരിക്കലും സാധിക്കില്ല

റിയര്‍ വ്യൂ മിററില്‍ കൂടി അവള്‍ അന്നും കണ്ടു..ശോ ഇതെന്തൊരു കഷ്ടാ എന്നും കാണും ഈ എസ്കോര്‍ട്ട് കുമാരപുറത്തു നിന്നും പൂജപ്പുര വരെ..തന്റെ പ്രായം എങ്കിലും നോക്കരുതോ ഈ കുട്ടിയ്ക്ക് ....ഭാഗ്യം വേറെ ശല്യം ഒന്നും ഇല്ല..എങ്ങനെ ഇത്ര കൃത്യമായി താന്‍ വരുന്ന സമയം ഇവന്‍ അറിയുന്നു എന്ന് മനസ്സിലാകുന്നില്ല..!

നിരഞ്ജന്റെ ചിരി തന്നെ മനസ്സില്‍...പ്രായം കുറഞ്ഞ അവന്റെ അമ്മയുടെ നിറഞ്ഞ കണ്ണുകളും..ആ പ്രായത്തില്‍ ആ സ്ത്രീയ്ക്ക് വന്നു ചേര്‍ന്ന ദുരന്തം അവിടെയും നിതയ്ക്ക് ഈശ്വരനോട് അറിയാതെ ഒരു വിരോധം തോന്നി.

(തുടരും)

No comments:

Post a Comment